വ്യവസായ വകുപ്പ് ഉത്തരവുകള്‍ സിഡിയില്‍
തിരുവനന്തപുരം : വ്യവസായ വകുപ്പും അനുബന്ധ വകുപ്പുകളും പുറപ്പെടുവിച്ച ഉത്തരവുകള്‍ സിഡി റോമിലാക്കി പ്രകാശനം ചെയ്തു. വ്യാവസായീകരണം വേഗത്തിലാക്കാനുളള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഉത്തരവുകള്‍ കമ്പ്യൂട്ടര്‍ ഡിസ്ക്കിലാക്കിയത്.
തന്റെ ചേമ്പറില്‍ നടന്ന ലളിതമായ ചടങ്ങില്‍ വ്യവസായ വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചെറുകിട വ്യവസായികളുടെ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കെ. മാത്യൂസിന് മന്ത്രി ആദ്യ സിഡി റോം നല്‍കി.
കഴിഞ്ഞ 20 വര്‍ഷങ്ങളിലായി സര്‍ക്കാര്‍ പുറപ്പെടുവിച്ച 525 ഉത്തരവുകളാണ് സിഡിയിലുളളത്. വിവിധ വിഭാഗങ്ങളിലായി വേര്‍തിരിച്ചാണ് ഉത്തരവുകള്‍ സിഡിയില്‍ ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച വ്യവസായ നയം, തൊഴില്‍ നയം എന്നിവയും സിഡിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പുതിയ സംരംഭം ഉപകാരപ്രദമാകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രത്യാശിച്ചു.












Click it and Unblock the Notifications