മാദ്ധ്യമങ്ങളില്‍ വിദേശനിക്ഷേപം തീരുമാനിച്ചില്ല
ദില്ലി : അച്ചടി മാദ്ധ്യമങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപമനുവദിക്കാന്‍ ശിപാര്‍ശ നല്‍കിയെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
ഇതു സംബന്ധിച്ച് അവസാന തീരുമാനമെടുക്കുന്നതിന് പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി ലഖ്നൊവില്‍ പ്രസംഗിച്ചതെന്ന് ഔദ്യോകിക വക്താവ് വിശദീകരിച്ചു. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് പ്രശ്നം വിവര സാങ്കേതിക വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
മാസികകളും ആഴ്ചപ്പതിപ്പുകളുമടക്കമുളള ആനുകാലികങ്ങളില്‍ 26 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുവാദം നല്‍കിയെന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഒരു ദശാബ്ദമായി രാജ്യത്ത് ഇതേക്കുറിച്ച് വന്‍വിവാദം നടക്കുകയുമാണ്. കഴിഞ്ഞ വര്‍ഷത്തോടെ വിവാദത്തിന്റെ തീവ്രത വര്‍ദ്ധിച്ചു.
വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാരിനു സമ്മതമാണെന്ന് വാര്‍ത്താ വിതരണ മന്ത്രി സുഷമാ സ്വരാജ് ഒരിക്കല്‍ പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ദേശീയ മാദ്ധ്യമ ഭീമന്‍മാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് ആ പ്രസ്താവന പിന്‍വലിക്കപ്പെട്ടു.












Click it and Unblock the Notifications