രാഷ്ട്രീയത്തിലേയ്ക് സ്ത്രീകള്‍ വരണം: അദ്വാനി
ദില്ലി: രാഷ്ട്രീയത്തിലും പൊലീസിലും സ്ത്രീകള്‍ കൂടുതല്‍ വരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍. കെ. അദ്വാനി.
രാഷ്ട്രീയത്തിനും പൊലീസിനും ഇന്ന് മാന്യത കുറവാണ്. സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായി ഉറപ്പുവരുന്നതിലൂടെ ഈ രംഗങ്ങള്‍ മെച്ചപ്പെടുത്താനാവും. അദ്വാനി പറഞ്ഞു. സ്ത്രീകള്‍ പൊലീസില്‍ എന്ന വിഷയത്തില്‍ മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947ല്‍ രാജ്യം സ്വതന്ത്രമായെങ്കിലും നല്ല ഭരണം കാഴ്ചവെയ്ക്കുന്നതിലും പൊതുജനത്തിന് സുരക്ഷിതത്വം നല്‍കുന്നതിലും ഇപ്പോഴും ചില തടസങ്ങളുണ്ട്. ഇന്ന് ഒരാളും പൊലീസ് സ്റേഷനില്‍ പോകാന്‍ ഇഷ്ടപ്പെടില്ല. അതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം.
ദില്ലി പൊലീസും ബ്രിട്ടീഷ് ഹൈക്കമ്മീഷനും ബ്യൂറോ ഒഫ് റിസര്‍ച്ച് ഫോര്‍ പൊലീസ് ഡെവലപ്പ്മെന്റും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും ഇത്തരം സമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്വാനി അറിയിച്ചു.


Click it and Unblock the Notifications