12 സെറ്റോ നേതാക്കളെ അറസ്റ് ചെയ്തു
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പിക്കറ്റ് ചെയ്ത ഭരണാനുകൂലസംഘടനകളുടെ സംയുക്ത സമരസമിതിയായ സെറ്റോയുടെ 12 നേതാക്കളെ പൊലീസ് അറസ്റ് ചെയ്ത് നീക്കം ചെയ്തു.
ഇവരെ പിന്നീട് വിട്ടയച്ചു. തങ്ങളെ എസ്മ അനുസരിച്ച് ചാര്‍ജ് എടുത്ത് അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പൊലീസ് സ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ഒരു പൊതു പണിമുടക്കിന് ആഹ്വാനം നല്‍കാന്‍ ഉദ്ദേശിയ്കുകയാണ്. ഇതിനെക്കുറിച്ച് ആലോചിയ്കാനായി ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ഫിബ്രവരി 21 വ്വാഴാഴ്ച വൈകീട്ട് യോഗം ചേരും.
എന്നാല്‍ പണിമുടക്ക് ആഹ്വാനം ഉണ്ടായാലും അതില്‍ പങ്കെടുക്കേണ്ടെന്ന് ഭരണപക്ഷയൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പണിമുടക്ക് വ്യാഴാഴ്ചയും പൂര്‍ണമാണ്. എസ്മ അനുസരിച്ച് എട്ട് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ് ചെയ്തു.












Click it and Unblock the Notifications