Get Updates
Get notified of breaking news, exclusive insights, and must-see stories!

പരവൂരില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

പരവൂര്‍: പരവൂര്‍ കെഎസ്ആര്‍ടിസി സ്റാന്റിന് സമീപം യുഡിഎഫ്, എല്‍ഡിഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കല്ലേറില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തി.

ഫിബ്രവരി 20 ബുധനാഴ്ച രാവിലെ കിഴക്കേപ്പാടം ഗവര്‍മെന്റ് യുപി സ്കൂളില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വത്സലയുടെ നേതൃത്വത്തില്‍ ചില രക്ഷിതാക്കള്‍ ക്ലാസ് സംഘടിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ക്ലാസ് നടത്തുന്നതറിഞ്ഞ് പണിമുടക്ക് നടത്തുന്ന ജീവനക്കാരും എല്‍ഡിഎഫ് പ്രവര്‍ത്തകരും മുന്‍ ചെയര്‍മാന്‍ എന്‍. എ. അലിയുടെ നേതൃത്വത്തില്‍ സ്കൂളിലെത്തി.തുടര്‍ന്നുണ്ടായ ഉരസലില്‍ അലി തന്നെ പിടിച്ചുതള്ളിയെന്ന് ഉഷ ആരോപിച്ചു. വത്സല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അലിയെ അറസ്റ് ചെയ്തു. തുടര്‍ന്ന് അലിയെ ജാമ്യത്തില്‍ വിട്ടയച്ചു.

ഫിബ്രവരി 20 ബുധനാഴ്ച വൈകുന്നേരം പരവൂര്‍ ടൗണില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+