Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് വേണം

തിരുവനന്തപുരം : മതേതരത്വം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് അവഗണിക്കാനാവില്ലെന്ന് സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍.

ബിജെപി ഉയര്‍ത്തുന്ന ഭീഷണി കോണ്‍ഗ്രസിന്റെ സഹായത്തോടെ നേരിടണമെന്നാണ് നിലവിലുളള പാര്‍ട്ടി നയം. ഈ നയത്തിന് ഊന്നല്‍ കൊടുക്കുന്ന തീരുമാനങ്ങളാവും അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ ഐക്യവും മതേതര പാരമ്പര്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപി. അതുയര്‍ത്തുന്ന ഭീഷണികളെ ഫലപ്രദമായി ചെറുക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിക്കാന്‍ കോണ്‍ഗ്രസിനു കഴിയും. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയല്ലാതെ തന്നെ ഇത് സിപിഐ തിരിച്ചറിയുന്നു.

സിപിഐയുടെ ചെന്നൈ കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയത്തിന്റെ കാതല്‍ ഈ തിരിച്ചറിവാണ്. മൂന്നു വര്‍ഷത്തിനു ശേഷവും രാഷ്ട്രീയ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റം വരാത്തതിനാല്‍ നയത്തിലും തിരുത്തലിന് സമയമായില്ലെന്ന് പികെവി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരായ ബദല്‍ എന്നതു തന്നെയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യത്തിനുളള മാര്‍ഗങ്ങള്‍ ഇനിയും ഉരുത്തിരിയേണ്ടതുണ്ട്. നിലവിലുളള പ്രശ്നം ബിജെപിയാണ്. കോണ്‍ഗ്രസ് ശക്തമായ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കക്ഷികള്‍ ഭരണത്തിലെത്തുന്നത് തടയാന്‍ അവര്‍ക്ക് പിന്തുണ നല്‍കും. അതുകൊണ്ടാണ് പഞ്ചാബില്‍ പാര്‍ട്ടി കോണ്‍ഗ്രസിനു പിന്തുണ നല്‍കുന്നതെന്ന് പികെവി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+