ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം : ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎം തന്ത്രം മെനയും. സംസ്ഥാനത്തെ പകുതിയിലധികം പേരുടെ പിന്തുണ നേടാനുളള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണിത്. കേരളത്തില്‍ ഏറ്റവും അംഗബലമുളള പാര്‍ട്ടിയാണ് സിപിഎം എന്ന് നേതാക്കള്‍ അവകാശരപ്പെടുന്നു.
പാര്‍ട്ടിയുടെ വളര്‍ച്ച ഇനി മുന്നോട്ടു പോകണമെങ്കില്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ നേടണമെന്നാണ് നാലു ദിവസത്തെ കണ്ണൂര്‍ സമ്മേളനം നല്‍കിയ പാഠം. അവസരത്തിനൊപ്പിച്ച് പല അടവുകളും പയറ്റി നോക്കിയെങ്കിലും സംഘടിത മതവിഭാഗങ്ങള്‍ ഇപ്പോഴും സിപിഎമ്മിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിര്‍ണായക സ്വാധീനം മതപുരോഹിതന്മാര്‍ക്കു തന്നെയാണ്.
ന്യനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സംസ്ഥാന സമ്മേളനം ഏകകണ്ഠമായി തീരുമാനിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പുരോഹിതന്മാര്‍ സംഘടിതമായി സാമാന്യജനത്തെ പാര്‍ട്ടിയില്‍ നിന്നകറ്റാനുളള പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറിയെന്ന് പിണറായി വിലയിരുത്തുന്നു. അവരുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് പരമാവധി ഉപയോഗിക്കുക എന്നതാണ് പാര്‍ട്ടിയുടെ ഉദ്ദേശമെന്നും പാര്‍ട്ടി സെക്രട്ടറി വെളിപ്പെടുത്തി.
പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനപ്രകാരമാണ് കണ്‍ട്രോള്‍ കമ്മിഷന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചത്. മറിച്ചുളള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയന്‍ പ്രസ്താവിച്ചു.












Click it and Unblock the Notifications