ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായി ആര്‍. ബാലകൃഷ്ണപിള്ളയെ വീണ്ടും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്തെ കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിനിധികളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠേനയാണ് ബാലകൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടത്. 310 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മേരിക്കുട്ടി ജോര്‍ജിനെ വൈസ് ചെയര്‍മാനായും ചവറ എന്‍. പി. പിള്ളയെ ട്രഷററായും തിരഞ്ഞെടുത്തു. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍, സി. വേണുഗോപാലന്‍ നായര്‍, അഡ്വ. പോള്‍ ജോസഫ്, കെ. ജി. കുട്ടന്‍ നായര്‍, മനക്കര രാധാകൃഷ്ണന്‍ തുടങ്ങിയവരടങ്ങിയ 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.












Click it and Unblock the Notifications