മണിച്ചന്റെ ഭാര്യ ഉഷയ്ക്ക് ജാമ്യം
കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ 18-ാം പ്രതിയും മുഖ്യപ്രതി മണിച്ചന്റെ ഭാര്യയുമായ ഉഷയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
2001 ആഗസ്തിനാണ് ഉഷയെ പൊലീസ് അറസ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുകയായിരുന്ന ഉഷ നല്‍കിയ ജാമ്യേപക്ഷ നേരത്തെ ഹൈക്കോടതിയും കീഴ്കോടതികളും തള്ളിയിരുന്നു.
പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ നിന്നും കൊല്ലം സെഷന്‍സ് കോടതിയിലേക്ക് ഉഷയ്ക്കെതിരായ കേസ് മാറ്റുകയും ഇവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവായത്. ഉഷയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ചികിത്സയില്‍ കഴിയുകയാണെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
ജസ്റിസ് ജി. ശശിധരനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. 20,000 രൂപയുടെ സ്വന്തം ജാമ്യത്തിനും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിനുമാണ് ജാമ്യം അനുവദിച്ചത്. കൂടാതെ എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications