ആന്റണിയ്ക്ക് ദുരഭിമാനം: പിണറായി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായുള്ള ആന്റണിയുടെ ദുരഭിമാനം കാരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നീണ്ടുപോവുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സമരത്തോട് കെ. കരുണാകരന്‍ സ്വീകരിക്കുന്ന നിലപാട് വളരെ ശരിയാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ആന്റണിയുടെ ദുരഭിമാനം അനുവദിക്കുന്നില്ല. കരുണാകരന്റെ നിലപാട് അനുസരിച്ച് പണിമുടക്ക് അവസാനിപ്പിക്കുകയാണെങ്കില്‍ അത് ഐ ഗ്രൂപ്പിന് കീഴടങ്ങലാവുമെന്ന് ആന്റണി കരുതുന്നതു കൊണ്ടാണ് സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തത്- ഫിബ്രവരി 21 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
ജീവനക്കാരുടെ സമരം സിപിഎം ഏറ്റെടുക്കില്ലെന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് സമരം ജനങ്ങള്‍ ഏറ്റെടുത്ത നിലയ്ക്ക് സിപിഎം പ്രത്യേകമായി ഏറ്റെടുക്കേണ്ടതില്ല എന്നാണ്. ഫിബ്രവരി 25 മുതല്‍ സമരത്തിന് അനുകൂലമായി സിപിഎം ശക്തമായി മുന്നോട്ടുവരുമെന്ന് പിണറായി വ്യക്തമാക്കി.












Click it and Unblock the Notifications