ഭിന്നിപ്പ് തുടങ്ങി: ലീഗ് സംഘടനകള്‍ പിന്മാറി
തിരുവനന്തപുരം : മുസ്ലീംലീഗിനെ അനുകൂലിക്കുന്ന സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറി. ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കാനാണ് തങ്ങള്‍ സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് സംഘടനാ നേതാവ് ആസാദ് വണ്ടൂര്‍ പ്രസ്താവിച്ചു. വെളളിയാഴ്ച മുതല്‍ ഇവര്‍ ജോലിയ്ക്കു കയറും.
ലീഗ് നേതാവ് പാണക്കാട് തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സമരം പിന്‍വലിക്കാന്‍ തയ്യാറായതെന്ന് ആസാദ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, നാലകത്തു സൂപ്പി എന്നിവരുമായും സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തി.
സ്റേറ്റ് എംപ്ലോയീസ് യൂണിയന്‍, സ്റേറ്റ് ഗവണ്മെന്റ് ഓഫാസേഴ്സ് യൂണിയന്‍, പഞ്ചായത്ത് എംപ്ലോയീസ് യൂണിയന്‍ എന്നീ സംഘടനകളാണ് സമരത്തില്‍ നിന്നും പിന്മാറിയത്. കൂടുതല്‍ ഭരണപക്ഷയൂണിയനുകള്‍ വരുംദിനങ്ങളില്‍ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications