പണിമുടക്ക്: നഗരസഭാ സെക്രട്ടറിയ്ക്ക് സസ്പെന്‍ഷന്‍
പത്തനംതിട്ട: പണിമുടക്കിയ പത്തനംതിട്ട നഗരസഭാ സെക്രട്ടറി ബി. ശ്രീകുമാറിനെ തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ ഫിബ്രവരി 21 വ്യാഴാഴ്ച സസ്പെന്റ് ചെയ്തു.
സംസ്ഥാനത്തെ രണ്ട് നഗരസഭാ സെക്രട്ടറിമാര്‍ മാത്രമാണ് പണിമുടക്കില്‍ പങ്കെടുത്തത്. ഇതില്‍ പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനിയും ഹാജരാകാത്ത പ്രൊബേഷണറി ജീവനക്കാര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും കാരണം കാണിക്കാനാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കി. കാരണം ബോധിപ്പിച്ചില്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
എസ്മ അനുസരിച്ച് പത്തനംതിട്ട ജില്ലയിലെ മൂന്നു പേരെ വ്യാഴാഴ്ച പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications