പണിമുടക്ക്: നാല് പേരെ കൂടി അറസ്റ് ചെയ്തു
തിരുവനന്തപുരം: എസ്മ അനുസരിച്ച് ഫിബ്രവരി 21 വ്യാഴാഴ്ച രാവിലെ നാല് പേരെ കൂടി പൊലീസ്അറസ്റ് ചെയ്തു. ബുധനാഴ്ച 17 പേരെ അറസ്റ് ചെയ്തിരുന്നു.
പണിമുടക്കുന്ന സംഘടനകള്‍ വ്യാഴാഴ്ച സെക്രട്ടറിയേറ്റിനും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടത്തി.
പണിമുടക്ക് വ്യാഴാഴ്ച 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ബുധനാഴ്ച സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം ആരംഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാരും സമരം തുടങ്ങി. സമരം സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യരക്ഷാ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പ്രൊബേഷനിലുള്ള ജീവനക്കാരും താത്കാലിക ജീവനക്കാരും ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ആരോഗ്യ ഡയറക്ടേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ഭരണാനുകൂല സംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണ്.












Click it and Unblock the Notifications