Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് കള്ള് ഷാപ്പ് കൈമാറ്റത്തെ ബാധിക്കും

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കള്ള് ഷാപ്പുകളുടെ ലൈസന്‍സ് വ്യക്തികള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിനെ ജീവനക്കാരുടെ പണിമുടക്ക് പ്രതികൂലമായി ബാധിക്കും.

കള്ള് ഷാപ്പുകളുടെ നടത്തിപ്പ് സഹകരണ സംഘങ്ങളില്‍ നിന്നും ലൈസന്‍സിംഗ് സമ്പ്രദായത്തിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചാല്‍ എക്സൈസ് ജീവനക്കാരും പണിമുടക്കിലാണെന്നതുകൊണ്ട് അത് നടപ്പിലാക്കാനാവില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കള്ള്ഷാപ്പുകളുടെ നടത്തിപ്പ് കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ തീരുമാനം നടപ്പിലാക്കാന്‍ ഒരു സാമ്പത്തിക വര്‍ഷം കൂടി സര്‍ക്കാര്‍ കാത്തിരിക്കേണ്ടിവരും.

കള്ള് ഷാപ്പുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ പ്രശ്നവും സര്‍ക്കാര്‍ പരിഹരിക്കേണ്ടതുണ്ട്. അവര്‍ക്ക് പുതിയ ജോലി നല്‍കുന്നതു സംബന്ധിച്ച് വ്യക്തമായ നടപടി സ്വീകരിക്കാതെ കള്ള് ഷാപ്പുകളുടെ കൈമാറ്റം ഭംഗിയായി നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നുവരില്ല.കള്ള് ഷാപ്പുകളുടെ നടത്തിപ്പ് വ്യക്തികളെ ഏല്പിക്കുന്നതിനോട് ക്രിസ്തീയസഭകള്‍ക്കുള്ള ശക്തമായ പ്രതിഷേധവും പുതിയ മദ്യനയം നടപ്പിലാക്കുന്നത് വിഷമകരമാക്കും.അടുത്ത വര്‍ഷം കള്ള് ഷാപ്പുകളുടെ എണ്ണം 6000ല്‍ നിന്ന് 4000 ആയി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+