പുലി പ്രഭാകരന്റെ കൈമാറ്റം: തീരുമാനിക്കേണ്ടത് ശ്രീലങ്ക
കൊളംബൊ : രാജീവ് ഗാന്ധി വധക്കേസില്‍ എല്‍ടിടിഇ നേതാവ് പ്രഭാകരനെ ഇന്ത്യയ്ക്കു കൈമാറണമെന്ന ആവശ്യത്തില്‍ ശ്രീലങ്കയുടെ പ്രതികരണം കാത്തിരിക്കുകയാണെന്ന് സിബിഐ മേധാവി. നയതന്ത്ര മാര്‍ഗങ്ങള്‍ വഴി കാലങ്ങളായി ഇന്ത്യ ഈ ആവശ്യം ഉന്നയിക്കുകയാണ്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ശ്രീലങ്കാ സര്‍ക്കാരാണെന്ന് സിബിഐ മേധാവി പി.സി.ശര്‍മ്മ വാര്‍ത്താലേഖകരോട് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ആവശ്യത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സിബിഐ മേധാവി തയ്യാറായില്ല. പുലികളുമായി സമാധാനമുണ്ടാക്കാന്‍ ശ്രീലങ്കാ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയില്‍ പ്രഭാകരനെ ഇന്ത്യയ്ക്കു കൈമാറണമെന്ന ആവശ്യം സര്‍ക്കാരിന് തലവേദനയുണ്ടാക്കും.
സിബിഐയെ സംബന്ധിച്ച് അയാള്‍ ഒരു കുറ്റവാളി മാത്രമാണ്. മറ്റുളളവയെക്കുറിച്ച് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്ശര്‍മ്മ പറഞ്ഞു.
പുലി നേതാവ് പ്രഭാകരന്‍, ഇന്റലിജെന്‍സ് മേധാവി പൊട്ടു അമ്മന്‍, പെണ്‍പുലി നേതാവ് അഖില എന്നിവരെയാണ് രാജീവ് വധവുമായി ബന്ധപ്പെട്ട് സിബിഐ അവശ്യപ്പെടുന്ന പ്രതികള്‍. ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ വാറണ്ടും നിലവിലുണ്ട്.
വധത്തിനു പുറകിലെ ഉന്നത തല ഗൂഡാലോചനയെക്കുറിച്ച് വരുന്ന മെയ് മാസത്തിനുളളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുമെന്നും സിബിഐ മേധാവി അറിയിച്ചു.












Click it and Unblock the Notifications