എഐവൈഎഫ് പ്രകടനത്തില്‍ സംഘര്‍ഷം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ എഐവൈഎഫുകാര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രകടനം തടയാനായി പൊലീസ് സൃഷ്ടിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോവാനുള്ള എഐവൈഎഫ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും എഐവൈഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
സെക്രട്ടറിയേറ്റിന് മുന്നിലുള്ള സെറ്റോ പ്രവര്‍ത്തകര്‍ക്കു നേരെയും എഐവൈഎഫ് പ്രവര്‍ത്തകര്‍ കയ്യാങ്കളിക്ക് ശ്രമിച്ചു. സെറ്റോ പ്രവര്‍ത്തകര്‍ സ്ഥലത്തു നിന്ന് വിട്ടുപോവണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് പൊലീസും സെറ്റോ നേതാക്കളും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി.
ഇതിനിടെ സംഭവസ്ഥലത്തു കുത്തിയിരുന്ന മുപ്പതോളം എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തുനീക്കി.












Click it and Unblock the Notifications