കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിക്ക് മുതലാളിത്ത ജ്വരം: ചെറിയാന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് മുതലാളിത്തജ്വരം പിടിപെട്ടിരിക്കുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്. നെഹ്രുവിന്റെ സോഷ്യലിസ്റ് ആദര്‍ശങ്ങളെ കുഴിച്ചുമൂടി മുതലാളിത്തമാര്‍ം സ്വീകരിച്ചതാണ് പഴയ ആന്റണിയും പുതിയ ആന്റണിയും തമ്മിലുള്ള വ്യത്യാസം.

സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചാലും ഒരു ചുക്കുമില്ലെന്ന ആന്റണിയുടെ പ്രസ്താവന ലോക മുതലാളിത്തത്തിന്റെ ഭാഷയാണ്. മുതലാളിത്ത ചൂണത്തിനുള്ള ഒരു കോളനിയാക്കി കേരളത്തെ മാറ്റണമെങ്കില്‍ സംഘടിത തൊഴിലാളി ശക്തിയെ അസ്ഥിരപ്പെടുക്കുകയെന്നതാണ് പ്രധാനതന്ത്രം. വിദേശകടം കൊണ്ടുള്ള വികസനസാധ്യതതേക്കാള്‍ വിപുലമായ അഴിമതി സാധ്യതകളാണ് ആന്റണിക്ക് ചുറ്റും കൂടിയ പല മന്ത്രിമാരും സ്വപ്നം കാണുന്നതെന്നും ചെറിയാന്‍ ആരോപിച്ചു.

കേരള സര്‍ക്കാരിന്റെ പരിഷ്കരണനയം തീരുമാനിക്കുന്നത് ആന്റണിയുടെ മുഖ്യഉപദേഷ്ടാവും ലോക ബാങ്ക് വൈസ് പ്രസിഡന്റുമായ വിനോദ് തോമസാണ്. ലോകബാങ്കും ഏഷ്യന്‍ ബാങ്കും ഉള്‍പ്പെടെയുള്ള ആഗോള ബ്ലേഡ് കമ്പനികളില്‍ നിന്നും കടമെടുക്കുന്നതിന് അവരുടെ കഴുത്തറപ്പന്‍ ഉപാധികള്‍ സ്വീകരിക്കാമെന്ന് ആന്റണി ഉറപ്പുനല്കിയിട്ടുണ്ട്. വിദ്യഭ്യാസം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, ഭക്ഷ്യവിതരണം, കുടിവെള്ളം തുടങ്ങിയ സേവനമേഖലകളെല്ലാം സ്വകാര്യവല്ക്കരിക്കും. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ കയ്യും കാലുമായ ജീവനക്കാരുടെ എണ്ണവും ആനുകൂല്യവും വെട്ടിച്ചുരുക്കുന്നത്. - ചെറിയാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X