സെക്രട്ടറിയേറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല
തിരുവനന്തപുരം: പണിമുടക്കുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളില്‍ പെട്ടവര്‍ ഫിബ്രവരി 22 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.
അതേ സമയം ഭരണാനുകൂല സംഘടനകളുടെ ഐക്യവേദിയായ സെറ്റോയുടെ നേതാക്കള്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റേഷനു മുന്നില്‍ സത്യാഗ്രഹം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ സെറ്റോയുടെ 12 നേതാക്കളെ പൊലീസ് നീക്കം ചെയ്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച തുടങ്ങിയതാണ് സത്യാഗ്രഹം.
സമരം 17-ാം ദിവസത്തിലേക്ക് കടന്ന വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകളിലെയും സ്കൂളുകളിലെയും ഹാജര്‍ നിലയില്‍ കാര്യമായ മാറ്റമില്ല. മുസ്ലിം ലീഗ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളില്‍ പെടുന്ന ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ച് വെള്ളിയാഴ്ച മുതല്‍ ജോലിക്ക് ഹാജരായി തുടങ്ങിയെങ്കിലും അത് സമരത്തിന്റെ മൊത്തം ഗതിയെ ബാധിച്ചിട്ടില്ല.












Click it and Unblock the Notifications