കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് മരണം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്തുള്ള സെന്‍ട്രല്‍ പൊയിലൂരില്‍ നാടന്‍ ബോംബ് പൊട്ടി രണ്ട് ആര്‍എസ്എസ് നേതാക്കള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഫിബ്രവരി 22 വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് തെക്കേയില്‍ അശ്വിനികുമാര്‍ (28), പാനൂര്‍ മണ്ഡലം കാര്യവാഹക് കെ. പി. സുരേന്ദ്രന്‍ (32) എന്നിവരാണ് മരിച്ചത്. ഒളവിലക്കാരന്‍ ബാബു (26), വട്ടപ്പൊയിലുമ്മല്‍ മത്തത്ത് മനോജന്‍ (20), വടക്കയില്‍ പ്രമോദ് (20), ചമ്പാട് അരയാക്കൂലിലെ ചോതാവൂര്‍ മഹേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി പ്രവര്‍ത്തകനായ വട്ടപ്പൊയില്‍ പവിത്രന്റെ ആള്‍താമസമില്ലാത്ത വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.
പതിവായി രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടാവുന്ന കണ്ണൂരില്‍ നാടന്‍ ബോംബ് ഉണ്ടാക്കുന്നത് പതിവാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പൂര്‍ണ്ണമായി അവസാനിപ്പിയ്ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications