മാണി സംഘടനകളും പിന്മാറുന്നു
തിരുവനന്തപുരം : സമരത്തില്‍ നിന്നും പിന്മാറാന്‍ മാണിഗ്രൂപ്പ് സംഘടനകള്‍ തീരുമാനിച്ചു. മാണി ഗ്രൂപ്പിനെ അനുകൂലിക്കുന്ന സംഘടനകളോട് പണിമുടക്കില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം മുസ്ലീം ലിഗ് സംഘടനകളും പണിമുടക്കില്‍ നിന്നും പിന്മാറിയിരുന്നു.
കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകളും നേതൃത്വം നല്‍കുന്ന സര്‍വീസ് സംഘടനകള്‍ സമര രംഗത്ത് ഉറച്ചു നില്‍ക്കുന്നതാണ് സര്‍ക്കാരിനെ വിഷമിപ്പിക്കുന്നത്. അതി തീവ്രമായ സമര രീതികളാണ് അവര്‍ കൈക്കൊളളുന്നത്. യുഡിഎഫിലെ ഘടകകക്ഷികള്‍ തങ്ങളുടെ സംഘടനകളെ സമരത്തില്‍ നിന്നും പിന്‍വലിച്ചിട്ടും കോണ്‍ഗ്രസിന് അത് കഴിയാത്തത് യുഡിഎഫില്‍ പാര്‍ട്ടിയ്ക്ക് ക്ഷീണമാണ്.
മുസ്ലീം ലീഗ് സംഘടനകള്‍ സമരത്തില്‍ നിന്നും പിന്മാറിയിട്ടും സംസ്ഥാനത്തെ ഹാജര്‍ നിലയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. തുടര്‍ച്ചയായ 17-ാം ദിവസവും സമരം പൂര്‍ണമാണ്. സംഘടനകള്‍ക്കപ്പുറം ജീവനക്കാരില്‍ പ്രത്യക്ഷപ്പെട്ട ഐക്യമാണ് സമരത്തിന്റെ വിജയത്തിനു കാരണം. ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന ഉറച്ച നിലപാടിലാണ് മിക്കവാറും എല്ലാ ജീവനക്കാരും. അതറിയാവുന്നതു കൊണ്ടാണ് തിരശീലയ്ക്കു പിന്നിലുളള ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ് സംഘടനകള്‍ തയ്യാറാകാത്തത്. അത്തരം ഒത്തുതീര്‍പ്പുകള്‍ സംഘടനയെന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പ് തകര്‍ക്കുമെന്ന് അവര്‍ ഭയക്കുന്നു.












Click it and Unblock the Notifications