കോതമംഗലം എഞ്ചി.കോളജ് 10 ദിവസത്തേക്ക് അടച്ചു
കൊച്ചി: കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളജിലെ ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ജലവിതരണം തടസപ്പെട്ടതുമൂലം വിദ്യാര്‍ഥികള്‍ക്ക് ഹോസ്റലില്‍ താമസിക്കാനാവാത്തതിനെ തുടര്‍ന്നാണ് കോളജ് അടച്ചിട്ടത്.
വെള്ളം സംഭരിക്കുന്ന ടാങ്കിലെയും വെള്ളം ശേഖരിക്കുന്ന കുളത്തിലെയും വെള്ളം മലിനപ്പെട്ടതാണ് ജലവിതരണം തടസപ്പെടാന്‍ കാരണം. കുളത്തിലെ വെള്ളത്തില്‍ ഒരു നായയുടെ മൃതശരീരം പൊങ്ങിക്കിടക്കുന്നത് കണ്ടിരുന്നു.
ജീവനക്കാരുടെ പണിമുടക്കിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നതിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗ്രാഷ്യസ് വിസമ്മതിച്ചു. നായയുടെ മരണത്തിന് കാരണമെന്തെന്ന് അറിയേണ്ടതുണ്ടെന്നും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications