മാതൃഭൂമി: വിധി സുപ്രിം കോടതി സ്റേ ചെയ്തു
ദില്ലി: മാതൃഭൂമിയ്ക്കെതിരായ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റേ ചെയ്തു. ഹൈക്കോടതിയുടെ വിവാദപരമായ വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജി അനുവദിച്ച സുപ്രിം കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെയാണ് ഹൈക്കോടതി വിധി സ്റേ ചെയ്തിരിക്കുന്നത്.
ജസ്റിസുമാരായ ജി. ബി. പട്നായിക്, ബ്രിജേഷ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാതൃഭൂമി എഡിറ്റര്‍ കെ. ഗോപാലകൃഷ്ണന്‍, മാനേജിംഗ് എഡിറ്റര്‍ പി. വി. ചന്ദ്രന്‍, കൊല്ലം ലേഖകന്‍ വെച്ചൂച്ചിറ മധു എന്നിവര്‍ കോടതിയലക്ഷ്യകുറ്റം ചെയ്തിട്ടുണ്ടെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പത്രത്തില്‍ ക്ഷമാപണകുറിപ്പ് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കേസില്‍ ഹൈക്കോടതി വിധി. ഇതിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്ക് ഹൈക്കോടതി തന്നെ സ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications