കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക്: മാധ്യസ്ഥ്യം വഹിക്കാമെന്ന് ഫ്രാറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണമാന്ദ്യം ഇല്ലാതാക്കാന്‍ സര്‍ക്കാരിനും പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്കുമിടയില്‍ മാധ്യസ്ഥ്യം വഹിക്കാമെന്ന് ഫെഡേറഷന്‍ ഒഫ് റസിഡന്റ്സ് അസോസിയേഷന്‍സ് (ഫ്രാറ്റ്) സന്നദ്ധത പ്രകടിപ്പിച്ചു.

ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ കാരണങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ വിശദീകരണങ്ങളും സ്വതന്ത്രമായി പഠിക്കേണ്ടതുണ്ട്. ജസ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ മാധ്യസ്ഥ്യത്തിന് മുന്നോട്ടുവരാന്‍ തയ്യാറായിട്ടുണ്ടെന്ന് ഫ്രാറ്റ് ജനറല്‍ സെക്രട്ടറി പുഞ്ചക്കരി രവി ഫിബ്രവരി 22 വെള്ളിയാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സര്‍ക്കാരും ജീവനക്കാരുടെ സംഘടനകളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തില്‍ സമരത്തിന് ഉടന്‍ ഒരു അവസാനമുണ്ടാവുന്ന ലക്ഷണമില്ല. സമരം പൊതുജനത്തെ ബുദ്ധിമുട്ടിലേക്ക് നയിക്കുമ്പോഴും പ്രശ്നം പരിഹരിക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്നും ശ്രമമില്ല.

പല മന്ത്രിമാരും രാഷ്ട്രീയനേതാക്കളും അക്കാദമീഷ്യന്മാരും അംഗങ്ങളായ ഫ്രാറ്റിന് പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാനാവും. ഇക്കാര്യം സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് പുഞ്ചക്കരി രവി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X