പറവൂരില്‍ 26 സിപിഎം പ്രവര്‍ത്തകര്‍ അറസ്റില്‍
പറവൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് പറവൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 26 സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.
സിപിഎം നേതാവ് അലിയെ കള്ളകേസില്‍ കുടുക്കിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ചാണ് ഫിബ്രവരി 21 വ്യാഴാഴ്ച പ്രകടനം നടത്തിയത്. അക്രമാസക്തരായ പ്രകടനക്കാര്‍ ഒരു കെഎസ്ആര്‍ടിസി ബസും യുഡിഎഫ് നടത്താനിരുന്ന പൊതുയോഗത്തിന്റെ സ്റേജും തകര്‍ത്തു.
സിപിഎം ഓഫീസില്‍ ഏരിയാ കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് പൊലീസെത്തി 26 പേരെ അറസ്റ് ചെയ്തത്. അറസ്റില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം മാര്‍ച്ചും സമ്മേളനവും നടത്തുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ഹൈക്കോടതി വിധി ലംഘിച്ച് പ്രകടനം നടത്തി, യുഡിഎഫിന്റെ സ്റേജ് തകര്‍ത്തു എന്നീ കുറ്റങ്ങള്‍ക്കാണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications