Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുവന്നാലും വായ്പെടുക്കും: ധനമന്ത്രി

തിരുവനന്തപുരം : ആരെതിര്‍ത്താലും ഏഷ്യന്‍ വികസന ബാങ്കിന്റെ വായ്പ സ്വീകരിക്കുമെന്ന് ധനമന്ത്രി. ബാങ്കുമായി ഇതുവരെ കരാറൊന്നും ഒപ്പുവച്ചിട്ടില്ല. ന്യായമായ സഹായങ്ങള്‍ എന്തുവന്നാലും സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് ഫിബ്രവരി 22 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ശങ്കരനാരായണന്‍ പ്രസ്താവിച്ചു.

കരാര്‍ പരസ്യമാക്കാതെ ഒപ്പിടാനാവില്ല. സംസ്ഥാനത്ത് ആര്‍ക്കും രഹസ്യമായി ഒരു കരാറില്‍ ഏര്‍പ്പെടാനാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് തയ്യാറാക്കുന്നത് ഏഷ്യന്‍ ബാങ്കിന്റെ പ്രതിനിധികളാണെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.

ഏഷ്യന്‍ ബാങ്ക് നല്‍കുന്ന വായ്പയെ എതിര്‍ക്കുന്നവര്‍ ജനദ്രോഹികളാണ്. കേരളത്തിന്റെ ഭാവിയില്‍ താല്‍പര്യമുളള ആരും സര്‍ക്കാരിന്റെ നീക്കങ്ങളെ എതിര്‍ക്കുകയില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ ജീവനക്കാര്‍ ബലിയാടാവുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വില്‍പന നികുതി വകുപ്പില്‍ ആകെ 67 ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായിട്ടും 170 കോടിയുടെ നികുതി പിരിവ് നടന്നെന്ന് ശങ്കരനാരായണന്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+