ലീഗ് അനുകൂല അധ്യാപക സംഘടന പിന്മാറിയില്ല
മലപ്പുറം: മുസ്ലിം ലീഗ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെസംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറിയെങ്കിലും അധ്യാപക സംഘടന പിന്മാറിയില്ല.
സമരത്തില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് അനുകൂല സംഘടനയായ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ എസ് ടി യു) സംസ്ഥാന പ്രസിഡന്റ് കെ. ടി. അബ്ദുള്‍ റഹ്മാനും വൈസ് പ്രസിഡന്റ് സി. കെ. അഹമ്മദ്കുട്ടിയും അറിയിച്ചു.
ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കും വരെ തങ്ങള്‍ സമരം തുടരും. സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തങ്ങളുടെ തീരുമാനം. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ജീവനക്കാരുമായി ഒത്തുതീര്‍പ്പിലെത്താന്‍ തയ്യാറാവണമെന്ന് കെ എസ് ടി യു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications