എസ്മ: ആറ് പേര്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: എസ്മ അനുസരിച്ച് ഫിബ്രവരി 22 വെള്ളിയാഴ്ച ആറ് പേരെ പൊലീസ് അറസ്റ് ചെയ്തു. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേരെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളെയുമാണ് അറസ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും ഇടതുപക്ഷ സര്‍വീസ് സംഘടനകളില്‍ പെട്ട ജീവനക്കാര്‍ വെള്ളിയാഴ്ച മനുഷ്യച്ചങ്ങല തീര്‍ത്തു.
കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. മുസ്ലിം ലീഗ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications