ലങ്കയില്‍ വീണ്ടും വെടിനിര്‍ത്തല്‍
വാവുനിയ: ലങ്കയില്‍ വീണ്ടും സമാധാനം പുലരുന്നു. ഫിബ്രവരി 22 വെള്ളിയാഴ്ച തമിഴ്പുലികളും ശ്രീലങ്കന്‍ സര്‍ക്കാരും വെടിനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണിത്.
നോര്‍വെയുടെ മധ്യസ്ഥതയിലാണ് ഇരുകൂട്ടരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്. വാവുനിയയില്‍ വെള്ളിയാഴ്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തമിഴ്പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നോര്‍വെയുടെ ദൂതന്‍ ജോണ്‍ വെസ്റ് ബോര്‍ഗിന് നല്കി.
ഫിബ്രവരി 23 ശനിയാഴ്ച മുതലാണ് പുതിയ കരാര്‍ നിലവില്‍ വരികയെന്ന് കരാറില്‍ മധ്യസ്ഥത വഹിക്കുന്ന നോര്‍വെ അറിയിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ പ്രദേശമായ വാവുനിയയില്‍ ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഉയര്‍ന്ന നേതാവ് സന്ദര്‍ശിക്കുന്നത്. റനില്‍ വിക്രമസിംഗെയുടെ വാവുനിയ സന്ദര്‍ശനം ഏറെ പ്രതീക്ഷകളുയര്‍ത്തുന്നു.












Click it and Unblock the Notifications