പേളിന്റെ മരണം യുഎസ് സ്ഥിരികരിച്ചു
വാഷിംഗ്ടണ്‍: ഒരു മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ പേള്‍ മരിച്ചതായി യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു.
പേള്‍ കൊല്ലപ്പെട്ടതിന് തെളിവ് ലഭിച്ചെന്ന് പാകിസ്ഥാനിലെ യുഎസ് എംബസി സ്ഥിരീകരിച്ചതായി യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ അറിയിച്ചു.
ലഭിച്ച തെളിവിനെ കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ ബൗച്ചര്‍ തയ്യാറായില്ല. അതേ സമയം പേള്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തെന്ന് കാണിക്കുന്ന വീഡിയോ ടേപ്പ് എഫ്ബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ടേപ്പിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്നും അസോസിയേറ്റ് പ്രസ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പേളിന്റെ മൃതശരീരം കണ്ടെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications