Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ മേഖലയില്‍ വയര്‍ലെസ് ഫോണുകള്‍

കണ്ണൂര്‍ : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷത്തോളം ടെലിഫോണ്‍ കണക്ഷനുകള്‍ നല്‍കും. വയര്‍ലസ് ഇന്‍ ലോക്കല്‍ ലൂപ്പ് സംവിധാനം ഉപയോഗിച്ചാണ് കണക്ഷന്‍ നല്‍കുന്നത്.

ടെലികോം ചീഫ് ജനറല്‍ മാനേജര്‍ പി.പി.രാമചന്ദ്രന്‍ എ.പി.അബ്ദുളളക്കുട്ടി എംപിയെ അറിയിച്ചതാണ് ഈ വിവരം. കണ്ണൂര്‍ മേഖലയില്‍ നിര്‍ത്തിവച്ചിരുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ മൂന്നു മാസത്തിനകം പുനസ്ഥാപിക്കും.

1,74,000 അപേക്ഷകരാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി കണക്ഷനു കാത്തിരിക്കുന്നത്. കേരളത്തിലെ ആകെ അപേക്ഷകരുടെ എണ്ണം എട്ടു ലക്ഷത്തോളമാണ്.

ചെറിയ ടവറുകള്‍ സ്ഥാപിച്ചാണ് ഇവിടെ കണക്ഷന്‍ നല്‍കുന്നത്. കേരളത്തില്‍ നല്‍കാനുദ്ദേശിക്കുന്ന 4.2 ലക്ഷം ഫോണ്‍ കണക്ഷനുകളില്‍ 70 ശതമാനവും കണ്ണൂര്‍ മേഖലയില്‍ നല്‍കുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ എംപിയെ അറിയിച്ചു.

ടെലകോം മാനേജര്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ കണ്ണൂര്‍ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങള്‍ അബ്ദുളളക്കുട്ടി ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നടപടികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+