കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി: മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി നീക്കം

  • By Staff
Google Oneindia Malayalam News

ദില്ലി : യുപിയില്‍ തൂക്കുസഭ വരുമെന്ന പ്രവചനമൊന്നും ബിജെപിയെ അലട്ടുന്നില്ല. ഫലം വരുംമുമ്പെ മന്ത്രിസഭ രൂപീകരിക്കാനുളള നീക്കങ്ങള്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തുടങ്ങിക്കഴിഞ്ഞു. ഫിബ്രവരി 24 ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.

ആര്‍ക്കും അയിത്തമില്ല- ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രി വാജ്പേയി, എല്‍. കെ. അദ്വാനി എന്നിവര്‍ സംബന്ധിച്ച യോഗം കഴിഞ്ഞ് മുഖ്യമന്ത്രി രാജ് നാഥ് സിംഗിന്റെ ആദ്യം പ്രതികരണം ഇതായിരുന്നു. തൂക്കുസഭയില്‍ കേവലഭൂരിപക്ഷത്തിനടുത്ത് സീറ്റുകള്‍ കിട്ടിയാല്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിന്റെ രത്നച്ചുരുക്കം രാജ്നാഥ്സിംഗിന്റെ വാക്കുകളിലുണ്ട്.

ബിജെപി പ്രസിഡന്റ് ജനകൃഷ്ണ മൂര്‍ത്തി, മുന്‍ പ്രസിഡന്റ് കുശഭാവു താക്കറെ, യുപിയിലെ പാര്‍ട്ടി പ്രസിഡന്റ് കല്‍രാജ് മിശ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയ്ക്കും സഖ്യകക്ഷികള്‍ക്കും കൂടി കേവലഭൂരിപക്ഷത്തിനപ്പുറം സീറ്റുകള്‍ ലഭിക്കുമെന്നാണ് നേതാക്കള്‍ കണക്കു കൂട്ടുന്നത്. അഭിപ്രായ വോട്ടെടുപ്പു ഫലങ്ങളില്‍ അവര്‍ വിശ്വസിക്കുന്നില്ല.

അതിനിടെ ഫലമറിഞ്ഞ ശേഷം മതി മുന്നണിയുണ്ടാക്കലും മറ്റുമെന്നാണ് സമാജ് വാദി പാര്‍ട്ടി നിലപാട്. ഫലപ്രഖ്യാപനത്തിനു ശേഷം സ്വീകരിക്കുന്ന തന്ത്രങ്ങള്‍ തല്‍ക്കാലം രഹസ്യമാക്കി വയ്ക്കാനാണ് അവരുടെ തീരുമാനം. എന്നാല്‍ പണമൊഴുക്കി മസില്‍ പവറിന്റെ ബലത്തില്‍ ബിജെപി കാര്യം സാധിക്കുമെന്നും പാര്‍ട്ടി ഭയക്കുന്നു.

ബിജെപിയും ബിഎസ്പിയുമായി ചര്‍ച്ച തുടങ്ങിയെന്ന് പാര്‍ട്ടി നേതാവ് അമര്‍ സിംഗ് ആരോപിച്ചു. എന്നാല്‍ സഖ്യം തേടി തങ്ങള്‍ ഇതുവരെ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മസില്‍ പവറിന്റെ ബലത്തില്‍ പാര്‍ട്ടി ഒരിക്കലും അധികാരത്തിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X