ക്ഷേത്രംപണി മാര്‍ച്ച് 15ന് തുടങ്ങും
ദില്ലി: ഉത്തര്‍പ്രദേശില്‍ ആര് അധികാരത്തില്‍ വന്നാലും രാമക്ഷേത്രനിര്‍മ്മാണം മാര്‍ച്ച് 15 ന് ആരംഭിക്കുമെന്ന് ബജ്രംഗ്ദള് അറിയിച്ചു. ക്ഷേത്രനിര്‍മ്മാണവുമായി മുന്നോട്ടുകൊണ്ടുപോകാന്‍ വിശ്വഹിന്ദുപരിഷത്ത് ദൃഢനിശ്ചയത്തിലാണെന്നും ബജ്രംഗ്ദള് നേതാവ് പറഞ്ഞു.
അയോധ്യ, വാരണസി, മഥുര എന്നിവിടങ്ങളിലെ മൂന്നു തര്‍ക്കപ്രദേശങ്ങളും ഹിന്ദുക്കള്‍ക്ക് വിട്ടുതരാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്നും ബജ്രംഗ്നേതാവ് അഭ്യര്‍ത്ഥിച്ചു. ബജ്രംഗ്ദള് ഇതാദ്യമായാണ് മുസ്ലിങ്ങളോട് നേരിട്ട് ഇത്തരമൊരു പരസ്യമായ അഭ്യര്‍ത്ഥന നടത്തുന്നത്.
രാമക്ഷേത്രത്തിന് പുറത്ത് ഒരു മുസ്ലീം പള്ളി പണിയാന്‍ കര്‍സേവയ്ക്ക് തങ്ങള്‍ ഒരുക്കമാണെന്നും ബജ്രംഗ്ദള് പറഞ്ഞു. ഫിബ്രവരി 15 ന് രാമക്ഷേത്രനിര്‍മ്മാണം തുടങ്ങിയിരുന്നു. കര്സേവക്പുരത്തു നിന്നും കൊത്തുപണികള്‍ ചെയ്ത ക്ഷേത്രത്തൂണുകള്‍ ക്ഷേത്രം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നാണ് ക്ഷത്രം പണി തുടങ്ങിയത്.