ബലി പെരുന്നാള്‍ ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ത്യാഗസ്മരണയുണര്‍ത്തുന്ന ബലി പെരുന്നാള്‍ മുസ്ലിം മതവിശ്വാസികള്‍ ആഘോഷിച്ചു.
ഈദ്ഗാഹുകളിലും മസ്ജിദുകളിലും വിശ്വാസികള്‍ കൂട്ടപ്രാര്‍ഥന നടത്തി. പ്രധാന പട്ടണങ്ങളിലെ മൈതാനങ്ങളില്‍ കൂട്ടപ്രാര്‍ഥനയ്ക്ക് വേദിയൊരുക്കിയിരുന്നു.
വിശുദ്ധ ഹജ് കര്‍മത്തിനു പിന്നാലെയെത്തിയ പെരുന്നാള്‍ വിവിധ ചടങ്ങുകളോടെയാണ് വിശ്വാസികള്‍ ആഘോഷിച്ചത്. പെരുന്നാള്‍ നമസ്കാരവും മൃഗബലിയുമാണ് പെരുന്നാള്‍ ദിനത്തിലെ മുഖ്യച്ചടങ്ങുകള്‍. കേരളത്തിലും ഉത്തരേന്ത്യയിലും ഫിബ്രവരി 23 ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ചയാണ് പെരുന്നാള്‍ ആഘോഷിച്ചത്.












Click it and Unblock the Notifications