കോട്ടയ്ക്കലില്‍ ശതാബ്ദിയാഘോഷം തുടങ്ങി
കോട്ടയ്ക്കല്‍ : ആയുര്‍വേദത്തിന്റെ പര്യായമായി മലയാളിയും ലോകവും അംഗീകരിക്കുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി. ചങ്കുവെട്ടിയിലെ പി.എസ്. വാരിയര്‍ നഗറില്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോണ്‍ഗ്രസ് അഖിലേന്ത്യാ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി എ.കെ. ആന്റണി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലാ മാനേജിംഗ് ട്രസ്റി ഡോ. പി.കെ. വാരിയര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ശതാബ്ദി സൗധത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലും പിഎസ്വി മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും നിര്‍വഹിച്ചു. ശതാബ്ദി പ്രദര്‍ശനം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications