Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി മുടങ്ങി: നഷ്ടം 20 കോടി

കൊല്ലം : സമരം സംസ്ഥാന ഭാഗ്യക്കുറിയുടെ 11 നറുക്കെടുപ്പുകള്‍ തടസപ്പെടുത്തിയപ്പോള്‍ സര്‍ക്കാരിന് നഷ്ടമായത് 20 കോടി. പണിമുടക്ക് നീണ്ടാല്‍ നഷ്ടം ഇനിയും കൂടും.

സൗഭാഗ്യ, പെരിയാര്‍, കൈരളി, മാവേലി, എന്നിവയുടെ നാലു നറുക്കെടുപ്പുകളാണ് ഒരാഴ്ചയില്‍ ലോട്ടറി ഡയക്ടറേറ്റ് നടത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപ സര്‍ക്കാരിന് ലാഭം കിട്ടാറുമുണ്ട്.

ഫിബ്രവരി ഏഴിന് നടക്കേണ്ട കൈരളി നറുക്കെടുപ്പിനുളള ടിക്കറ്റ് മാത്രമാണ് വിറ്റു തീര്‍ന്നത്. അതിനു ശേഷം നടക്കേണ്ട നറുക്കെടുപ്പുകളുടെ 10 ശതമാനം ടിക്കറ്റ് മാത്രമേ വിറ്റഴിക്കാന്‍ കഴിഞ്ഞിട്ടുളളൂ.

ഒരു ടിക്കറ്റെങ്കിലും വിറ്റിട്ടുണ്ടെങ്കില്‍ നറുക്കെടുപ്പു നടത്തണമെന്നാണ് നിയമം. അതിനാല്‍ മാറ്റിവച്ച നറുക്കെടുപ്പ് നടത്തുമ്പോള്‍ കോടിക്കണക്കിനു രൂപ സമ്മാനമായി നല്‍കേണ്ടിയും വരും. നറുക്കെടുപ്പ് മാറ്റിവച്ച ലോട്ടറികളുടെ വില്‍പന ഇനി നടത്താനുമാകില്ല.

അടുത്ത മാസം നറുക്കെടുക്കേണ്ട വിവിധ ലോട്ടറികളുടെ ഒരു കോടിയോളം ടിക്കറ്റുകള്‍ തൃക്കാക്കരയിലെയും മണ്ണന്തലയിലെയും പ്രസുകളില്‍ കെട്ടിക്കിടക്കുകയാണ്. ഈ ടിക്കറ്റുകളുടെ അച്ചടിയിനത്തിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാകും. സമരം അവസാനിച്ചാലും ടിക്കറ്റുകള്‍ യഥാസമയം വിതരണത്തിനെത്തിക്കാനാവില്ല.

നറുക്കെടുപ്പിന്റെ അടുത്തമാസമാണ് സമ്മാനങ്ങള്‍ നല്‍കേണ്ടത്. അതിനാല്‍ അത്രയും സമയം ഈ തുക ട്രഷറിയില്‍ നിക്ഷേപമായി കിടക്കും. തുടര്‍ച്ചയായ നറുക്കെടുപ്പ് നടക്കുന്നതിനാല്‍ ഒരു സ്ഥിര നിക്ഷേപം ട്രഷറിയില്‍ ഉണ്ടാകും. എന്നാല്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി നറുക്കെടുപ്പ് മുടങ്ങിയതിനാല്‍ ആ പണം നഷ്ടപ്പെട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+