എഡിബി: തീരുമാനം പഠനത്തിന് ശേഷം
കൊച്ചി: ഏഷ്യന്‍ വികസന ബാങ്കില്‍ (എ ഡി ബി) നിന്നും വായ്പ ലഭിയ്ക്കുന്നതിനായി അവര്‍ മുന്നോട്ടുവച്ച വ്യവസ്ഥകളെ കുറിച്ച് പഠിച്ചുവരുന്നതേയുള്ളുവെന്ന് റവന്യു മന്ത്രി കെ.എം. മാണി.
ഏഷ്യന്‍ വികസന ബാങ്കിന്റെ വ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
ഫിബ്രവരി23 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സഹായം കൊണ്ടേ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയൂ.
ഏഷ്യന്‍ വികസന ബാങ്ക് സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നുവെന്ന ആരോപണം ശരിയല്ലെന്ന് മാണി പറഞ്ഞു. സര്‍ക്കാര്‍ ഈയിടെ എടുത്ത നടപടികളൊന്നും ഏഷ്യന്‍ വികസന ബാങ്കിന്റെ നിര്‍ദേശ പ്രകാരമല്ല. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുന്നതിന് സര്‍ക്കാര്‍ സ്വയം കൈക്കൊണ്ട തീരുമാനങ്ങളാണവ.












Click it and Unblock the Notifications