അര ഗ്ലാസ് അടിക്കണമെന്ന് ആന്റണിയോട് നായനാര്‍
തിരുവനന്തപുരം: ആന്റണി അര ഗ്ലാസ് അടിക്കുന്നത് നല്ലതാണ്. തികഞ്ഞ മദ്യവിരുദ്ധനായ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് ഈ ഉപദേശം നല്‍കുന്നത് മറ്റാരുമല്ല, ആന്റണിയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി നായനാര്‍ തന്നെ.
ആന്റണി വെറുതെ ബോധം കെട്ടു കിടക്കുകയാണ്. അതിന്റെയൊന്നും കാര്യമില്ല. വേണമെങ്കില്‍ അര ഗ്ലാസ് അടിയ്ക്കണം. വയസാവുമ്പോള്‍ അര ഗ്ലാസ് അടിക്കുന്നത് നല്ലതാണ്. ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് നായനാര്‍ മുഖ്യമന്ത്രിയെ ഇങ്ങനെ ഉപദേശിച്ചത്.
ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെയുമുണ്ടായിരുന്നു സ്വതസിദ്ധമായ ശൈലിയിലുള്ള നായനാരുടെ വിമര്‍ശനം. ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശന് മുഖത്ത് ചായം തേച്ച് അഭിനയിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്നതായിരിക്കും നല്ലത്. ഭരിച്ചാല്‍ എങ്ങനെ ശരിയാവും. ദിവസം കെഎസ്ആര്‍ടിസിയ്ക്ക് 20 ലക്ഷം രൂപ നഷ്ടം വരുമെന്ന് ഗണേശന്‍ തന്നെ പറയുന്നു- നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications