പണിമുടക്ക് 18-ാം ദിവസത്തില്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഫിബ്രവരി 23 ശനിയാഴ്ച 18-ാം ദിവസത്തിലേക്ക് കടന്നു. അവധിയായതിനാല്‍ ജീവനക്കാര്‍ ശനിയാഴ്ച പ്രത്യക്ഷസമര പരിപാടികള്‍ക്ക് അവധി നല്കി.
എന്‍ജിഒ അസോസിയേഷന്‍ നേതാവ് വര്‍ഗീസിനെ വെള്ളിയാഴ്ച രാത്രി പത്തനംതിട്ടയില്‍ പൊലീസ് അറസ്റ് ചെയ്തു.
സെക്രട്ടറിയേറ്റ് പടിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ ഐക്യവേദി ശനിയാഴ്ചയും ഉപവാസം തുടരുകയാണ്. ആറ് പ്രവര്‍ത്തകരാണ് ഉപവാസിക്കുന്നത്.
മുസ്ലിം ലീഗ് അനുകൂല സംഘടനകള്‍ക്കു പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് അനുകൂല സംഘടനകളും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സമരഗതിയെ അതൊന്നും ബാധിച്ചിട്ടില്ല.












Click it and Unblock the Notifications