ഒസാമയ്ക്ക് വേണ്ടി കശ്മീരില്‍ തിരച്ചില്‍?
ദില്ലി: ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ പാക് അധീന കശ്മീരില്‍ അമേരിക്കന്‍-ബ്രിട്ടീഷ് സംയുക്തസൈനികസംഘം തിരച്ചില്‍ നടത്തുന്നതായി ഒരു ബ്രിട്ടീഷ് ദിനപത്രം.
പാക് അധീന കശ്മീരില്‍ ഒസാമ ബിന്‍ ലാദനെ ഹര്‍കത്ത് ഉള്‍ മുജാഹിദ്ദീന്‍ എന്ന സംഘടന സംരക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് അധീന കശ്മീരില്‍ ഹര്‍കത്ത് ഉള്‍ മുജാഹിദീന്റെ സംരക്ഷണയില്‍ കഴിയുന്ന ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും 40 അംഗ സംയുക്തസൈനികസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. ഈ സംഘമാണ് പാക് അധീന കശ്മീരില്‍ ലാദനെ തിരയുന്നത്.
എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ് പറഞ്ഞു. ഒസാമ ബിന്‍ ലാദനെയും അല്‍ക്വെയ്ദ അംഗങ്ങളെയും പിടികൂടാന്‍ ബ്രിട്ടഷ് സേനയും അമേരിക്കന്‍ സേനയും പാക്അധീന കശ്മീരില്‍ തിരച്ചില്‍ നടത്തുകയാണെന്ന പരാമര്‍ശത്തെയും ഇദ്ദേഹം വിമര്‍ശിച്ചു. കശ്മീരില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും സൈന്യത്തെയോ, ഏതെങ്കിലും വിദേശശക്തിയെയോ ഇറങ്ങാന്‍ അനുവദിക്കുന്ന പ്രശ്നമുദിക്കുന്നില്ല. - ഇന്ത്യയുടെ പ്രതിരോധവക്താവ് പറഞ്ഞു.












Click it and Unblock the Notifications