കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേളിന്റെ വധം: തങ്ങളല്ലെന്ന് ജയിഷ്-എ-മുഹമ്മദ്

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിന്റെ തട്ടികൊണ്ടുപോവലിലും മരണത്തിലും തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് തീവ്രവാദ സംഘടനയായ ജയിഷ്-എ-മുഹമ്മദ് വ്യക്തമാക്കി.

പേളിന്റെ കൊല നീചമായ കൃത്യമാണെന്ന് ജയിഷ്-എ-മുഹമ്മദിന്റെ വക്താവ് മുനീര്‍ അഹമ്മദ് പറഞ്ഞു. ഒരു സ്വാതന്ത്യ്ര സമര പോരാളിയ്ക്കും അത്തരമൊരു നീചകൃത്യം ചെയ്യാനാവില്ല. പേളിനെ കൊന്നവര്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നു.

അതേ സമയം പേളിന്റെ തട്ടികൊണ്ടുപോവലിന് പിന്നില്‍ ജയിഷ്-ഇ-മുഹമ്മദിലെ ചില അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ പൊലീസിന്റെ നിഗമനം. പേളിന്റെ തട്ടികൊണ്ടുപോവലുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ് ചെയ്ത ഒമര്‍ ഷെയ്ക്ക് ജയിഷ്-ഇ-മുഹമ്മദിന്റെ സ്ഥാപകരില്‍ ഒരാളാണ്.

പേളിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെ ഓരോരുത്തരെയും കണ്ടുപിടിക്കാന്‍ പാകിസ്ഥാന്‍ പര്‍വേസ് മുഷാറഫ് ഉത്തരവിട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X