മുന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി കൊയ്ജാം തോറ്റു
ഇംഫാല്‍: മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി രാധാബിനോദ് കൊയ്ജാം (സമതാ പാര്‍ട്ടി) മണിപ്പൂര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് മെയ്നാം ബോറോതിനോട് പരാജയപ്പെട്ടു.
തംഗ്മെയ്ബാന്ദ് മണ്ഡലത്തില്‍ ആയിരത്തിലേറെ വോട്ടുകള്‍ക്കാമ് ബോറോത്ത് വിജയിച്ചത്.
തമിഴ്നാട്ടിലെ ആണ്ടിപേട്ടി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത വന്‍ ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 16,000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് ജയലളിത.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എട്ട് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ 4000 വോട്ടുകള്‍ക്ക് മുന്നിലാണ്. രാജ്കോട്ട്-2 മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ഭായി മേത്തയണ് മോഡിയുടെ പ്രധാന എതിരാളി.












Click it and Unblock the Notifications