ബിജെപിയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം
ദില്ലി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും അധികാരം നഷ്ടപ്പെട്ട ബിജെപിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി. അതേ സമയം ഉത്തരാഞ്ചലിലും പഞ്ചാബിലും അധികാരം പിടിച്ചെടുത്ത് കോണ്‍ഗ്രസ് വന്‍ നേട്ടം കൊയ്തു.
ബിജെപിയുടെ കോട്ടയായ യുപിയില്‍ മുലായം സിംഗ്യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വന്‍ മുന്നേറ്റം നടത്തി. യുപിയില്‍ ബിജെപിയുടെ പരാജയം സമ്മതിച്ചതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി രാജ്നാഥ്സിംഗിന്റെ രാജി. ഇവിടെ ബിജെപിയുടെ പല പ്രമുഖരും തോറ്റു. ഉറച്ചസീറ്റുകളില്‍ പലതും നഷ്ടപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് ബിജെപി പ്രസിഡന്റ് കല്‍രാജ്മിശ്ര രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
പഞ്ചാബില്‍ അഞ്ചുവര്‍ഷത്തെ അകാലിദള്‍-ബിജെപി ഭരണത്തെ തകര്‍ത്തെറിഞ്ഞ് കേവലഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ആകെയുളള 116 സീറ്റുകളില്‍ കോണ്‍ഗ്രസ് 59 സീറ്റുകള്‍ നേടി.
ഉത്തരാഞ്ചലിലും കോണ്‍ഗ്രസ് അധികാരത്തിലെത്തി. ആകെയുള്ള 70 സീറ്റുകളില്‍ 38 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി. ബിജെപിയ്ക്ക് ഇവിടെ 18 സീറ്റുകളില്‍ തൃപ്തിപ്പെടേണ്ടിവന്നു.












Click it and Unblock the Notifications