ഗുണയില്‍ ജ്യോതിരാദിത്യ സിന്ധ്യ
ഭോപാല്‍: മദ്ധ്യപ്രദേശിലെ ഗുണ ലോകസഭാ സീറ്റില്‍ ജോതിരാദിത്യ സിന്ധ്യ (കോണ്‍ഗ്രസ്) വിജയിച്ചു. നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകന്‍ ജോതിരാദിത്യ വിജയിച്ചത്.
ജ്യോതിരാദിത്യയ്ക് 5,35,728 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി ദേശ്രാജ് യാദവിന് (ബി ജെ പി) 1,29,160 വോട്ടുകളുമാണ് കിട്ടിയത്.1999 ല്‍ മാധവറാവു സിന്ധ്യയ്ക് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടിയിരുന്നുള്ളു.
മാധവറാവു സിന്ധ്യ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഗുണ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications