ജയലളിത നിയമസഭാകക്ഷി നേതാവാകും
ചെന്നൈ: ഫിബ്രവരി 24 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന എഐഎഡിഎംകെ നിയസഭാകക്ഷി യോഗത്തില്‍ ജയലളിതയെ നിയസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അറിയിച്ചു.
പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ ലേഖകരുമായി നടത്തിയ അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് പനീര്‍ശെല്‍വം ഇക്കാര്യം അറിയിച്ചത്.
മൊത്തം വോട്ടിന്റെ മൂന്നില്‍ രണ്ട് ഭാഗവും എണ്ണിയപ്പോള്‍ 12,000 വോട്ടിന് മുന്നില്‍ നില്‍ക്കുകയാണ് ജയലളിത.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് നാന്ദി കുറിക്കുന്ന ഞായറാഴ്ച ജയലളിതയുടെ 54-ാം ജന്മദിനമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കെയ്ക്ക് മുറിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും തങ്ങളുടെ നേതാവിന്റെ ജന്മദിനം ആഘോഷിച്ചു.












Click it and Unblock the Notifications