പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ചണ്ഡീഗഡ് : പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഫലമറിഞ്ഞ 27സീറ്റുകളില്‍ 17 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു.
ആകെയുള്ള 117 സീറ്റുകളില്‍ 115 സീറ്റുകളിലെ പ്രവണതകള്‍ വച്ചുനോക്കുമ്പോള്‍ 60ല്‍പരം സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സൂചന. 60 ല്‍ പരം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്ക്കുന്നു. ഇപ്പോഴത്തെ അകാലിദള്‍ സര്‍ക്കാരിലെ പല മന്ത്രിമാരും തോറ്റു. അകാലിദള്‍- ബിജെപി മുന്നണി ആകെ 47 സീറ്റുകളിലാണ് മുന്നിട്ട് നില്ക്കുന്നത്.
പഞ്ചാബ് കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകുമെന്ന് കരുതുന്നു. സ്പീക്കര്‍ ചരണ്‍ജിത് സിംഗ് അത്വല്‍ കര്‍താര്‍പൂരില്‍ തോറ്റു. ഡെപ്യൂട്ടിസ്പീക്കര്‍ സത്പാല്‍ ഗോസെയ്നും ലുധിയാനയില്‍ പരാജയപ്പെട്ടു.












Click it and Unblock the Notifications