യുപി: സമാജ്വാദി പാര്‍ട്ടി മുന്നില്‍
ലഖ്നോ: ഉത്തര്‍ പ്രദേശില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സമാജ്വാദി പാര്‍ട്ടി മുന്നേറ്റം. എക്സിറ്റ് പോള്‍ പ്രവചനം പോലെ ഒരു തൂക്കുമന്ത്രിസഭയ്ക്ക് അരങ്ങൊരുങ്ങുകയാണ് ഉത്തര്‍പ്രദേശില്‍.
ആകെയുള്ള 403 സീറ്റുകളില്‍ 388 സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇതില്‍ 148 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടി മുന്നിട്ടുനില്ക്കുന്നു. ഇവിടെ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് 42 സീറ്റുകളിലാണ് മുലായംസിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി മുന്നേറ്റം നടത്തുന്നത്.
107 സീറ്റുകളില്‍ ബിജെപി യാണ് മുന്നില്‍. ബിജെപിയ്ക്ക് ഇവിടെ വന്‍തിരിച്ചടി കിട്ടിയിരിക്കുന്നു. നിലവിലുള്ള സീറ്റുകളില്‍ നിന്ന് 51 എണ്ണം ബിജെപിയ്ക്ക് കൈവിട്ടുപോയിരിക്കുന്നു.
മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി 82 സീറ്റുകളില്‍ മുന്നിലാണ്. എട്ട് സീറ്റുകളില്‍ കൂടുതലായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേട്ടമുണ്ടാക്കി. കോണ്‍ഗ്രസിനും യുപിയില്‍ തിരിച്ചടിയാണ്. വെറും 27 സീറ്റുകളിലാണ് കോണ്‍ഗ്രസ് പിടിമുറുക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് പുതിയ സീറ്റുകള്‍ നേടാനായില്ലെന്നു മാത്രമല്ല, ഉള്ള സീറ്റുകളില്‍ നിന്നും അഞ്ചെണ്ണം നഷ്ടപ്പെട്ടിരിക്കുന്നു. സ്വതന്ത്രരടക്കം മറ്റുള്ളവര്‍ 24 സീറ്റുകളിലും മുന്നില്‍ നില്ക്കുന്നു.












Click it and Unblock the Notifications