പൊയിലൂരിലെ സ്ഫോടനം: പരിക്കേറ്റവര്‍ റിമാന്റില്‍
കണ്ണൂര്‍: പാനൂരിനടുത്ത് സെന്‍ട്രല്‍ പൊയിലൂരില്‍ ഫിബ്രവരി 22 വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ നാല് ബിജെപി പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഒളവിലാന്റവിട നാണുവിന്റെ മകന്‍ ബാബു (26), വട്ടപ്പൊയിലുമ്മല്‍ മത്തത്ത് മനോജന്‍ (20), വടക്കയില്‍ പ്രമോദ് (20), ചമ്പാട് അരയാക്കൂലിലെ ചോതാവൂര്‍ മഹേഷ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. സുജാത കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ഇവരെ റിമാന്റ് ചെയ്യുകയായിരുന്നു.
ഇവരെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തതിനു ശേഷം ആശുപത്രിയിലെ തടവുകാര്‍ക്കുള്ള സെല്ലിലേക്ക് മാറ്റി.












Click it and Unblock the Notifications