Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ കക്ഷിയോഗം ചേരണം: കരുണാകരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ അടിയന്തിരയോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം നിയമസഭയില്‍ പണിമുടക്കു സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടുവന്നാല്‍ ഐ ഗ്രൂപ്പില്‍ പെട്ട എംഎല്‍എമാര്‍ അതിനെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി നിയസഭയിലായാലും ഹിമാലയത്തിലായാലും തങ്ങള്‍ക്ക് പറയാനുള്ളത് പറയും എന്നായിരുന്നു കരുണാകരന്റെ മറുപടി.

ഫിബ്രവരി 24 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. ഇത്രയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പണിമുടക്ക് തുടരുമ്പോഴും അതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ കക്ഷിയോഗം ചേര്‍ന്നില്ല.

പണിമുടക്ക് തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകളാണുണ്ടാവുക. വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടും. പണിമുടക്ക് എത്രയും പെട്ടൈന്ന് അവസാനിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അതിനായി സമരം നടത്തുന്ന ജീവനക്കാരെ ആദ്യം വിശ്വാസത്തിലെടുക്കണം- കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+