അയോദ്ധ്യ :അഖില കക്ഷിയോഗം ചേരുന്നു
ദില്ലി: അയോദ്ധ്യ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി അഖില കക്ഷി യോഗം വിളിയ്ക്കുന്നു. ഫിബ്രവരി 26 ചൊവാഴ്ചയാണ് യോഗം.
പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധി (കോണ്‍ഗ്രസ് ഐ), മുലായം സിംഗ് യാദവ് (സമാജ് വാദി പാര്‍ട്ടി), രഘുവംശ് പ്രസാദ് സിംഗ് (ആര്‍ ജെ ഡി), സോമനാഥ് ചാറ്റര്‍ജി (സി പി എം), മായാവതി (ബി എസ് പി) എന്നിവരെയാണ് യോഗത്തിന് വിളിച്ചിട്ടുള്ളത്.
മാര്‍ച്ച് 15ന് അയോദ്ധ്യയില്‍ അമ്പലം പണി തുടങ്ങുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ ഇങ്ങനെ ഒരു യോഗത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications