Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത മാര്‍ച്ച് രണ്ടിന് അധികാരമേല്ക്കും

ചെന്നൈ: ജയലളിത മാര്‍ച്ച് രണ്ട് ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും. ആണ്ടിപ്പട്ടി നിയോജകമണ്ഡലത്തില്‍ നിന്നാണ് ജയലളിത നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രാജ്ഭവന്‍ വൃത്തങ്ങളാണ് ഇത് വ്യക്തമാക്കിയത്. രാവിലെ 10.50 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയലളിത വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. താന്‍സി കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നതുകൊണ്ട് പൊതുതിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ജയലളിതയ്ക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായെങ്കിലും ആറുമാസമായപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. പിന്നിട് കോടതി കുറ്റവിമുക്തയാക്കി. തുടര്‍ന്നാണ് ആണ്ടിപ്പെട്ടിയില്‍ നിന്ന് ജയലളിത മത്സരിച്ചത്.

തമിഴ്നാട് ഗവര്‍ണര്‍ പി.എസ.് രാംമോഹന്‍ റാവു ഫിബ്രവരി 25 തിങ്കളാഴ്ചയാണ് ജയലളിതയെ മുഖ്യമന്ത്രിയായി അധികാരമേല്കാന്‍ ക്ഷണിച്ചത്. ജയലളിതയ്ക്ക് ഒപ്പം മന്ത്രിമാരാവേണ്ടവരുടെ പട്ടിക നല്‍കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്രാസ് സര്‍വകലാശാല ഹാളിലാണ് സ്ഥാനാരോഹണ ചടങ്ങ്. 1991 ല്‍ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇവിടെവച്ചാണ്. ആണ്ടിപ്പട്ടി തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ഉടനെ തന്നെ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. എങ്കിലും സത്യപ്രതിജ്ഞ വൈകുന്നതിന് കാരണം മാര്‍ച്ച് ഒന്നിനുമുമ്പ് ശുഭ മുഹൂര്‍ത്തം കിട്ടാത്തതുകൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+